സഞ്ജു ചെന്നൈയിലേക്കുമില്ല കൊല്‍ക്കത്തിലേക്കുമില്ല; മലയാളി താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ റോയല്‍സ്

2025 സീസണിനിടെ സഞ്ജുവിന് പരിക്കേറ്റിരുന്നു. സീസണിലെ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

author-image
Jayakrishnan R
New Update
sgdf



 

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ഫ്രാഞ്ചൈസികള്‍ സഞ്ജുവിന് പിന്നാലെയുണ്ടെന്ന് വാര്‍ത്തകളിലുണ്ടായിരുന്നു. ഇതില്‍ തന്നെ ചെന്നൈയുമായി സംസാരിച്ച് ധാരണയായതും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. 

എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിര്‍ണായക തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നു . പുറത്തുവരുന്ന വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സഞ്ജുവിനെയോ മറ്റ് പ്രധാന കളിക്കാരെയോ ഇപ്പോള്‍ കൈമാറാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചിട്ടില്ല. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നായകനായി തുടരുമെന്നും ടീം മാനേജ്മെന്റ് ഉറപ്പിച്ച് പറയുന്നു.

2025 സീസണിനിടെ സഞ്ജുവിന് പരിക്കേറ്റിരുന്നു. സീസണിലെ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ടീം നിരാശപ്പെടുത്തിയതോടെയാണ് സഞ്ജു പോകുമെന്നുള്ള വാര്‍ത്തകള്‍ വന്നത്. 

അതേസമയം, ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. അടുത്തിടെ ഇന്ത്യക്ക് വേണ്ടി ടി20 കളിച്ച താരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടേക്കും. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേയും കെ എല്‍ രാഹുലിനേയും പരിഗണിക്കുമോ എന്ന് കണ്ടറിയണം. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി രാഹുല്‍ ടീമിലെത്താന്‍ സാധ്യത ഏറെയാണ്.

 

cricket sports