/kalakaumudi/media/media_files/2025/08/08/sanju-samson-2025-08-08-17-01-51.jpg)
ജയ്പൂര്‍ :ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടാന്‍ താല്‍പര്യം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീം നായകനായി തെരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിച്ച ജുറെലിനെ 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമിന്റെ ക്യാപ്റ്റനായി ഇന്നലെയാണ് പ്രഖ്യാപിച്ചത്.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറാന്‍ താല്‍പര്യം അറിയിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം ധ്രുവ് ജുറെലിനെ അഭിനന്ദിച്ചുള്ള രാജസ്ഥാന്റെ അഭിനന്ദന പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. വിക്കറ്റിന് പിന്നില്‍ നിന്ന് കളി മാറ്റി മറിക്കാന്‍ കഴിവുള്ള താരമെന്നാണ് രാജസ്ഥാന്‍ ധ്രുവ് ജുറെലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നത്.