ലോകകപ്പിനായി സഞ്ജു സാംസണും അമേരിക്കയിലെത്തി

സഞ്ജുവിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിലെ മറ്റു മൂന്നു താരങ്ങളും അമേരിക്കയിലേക്ക് യാത്ര തിരിച്ചു. യുസ്വേന്ദ്ര ചാഹല്‍, അവേഷ് ഖാന്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഒരുമിച്ചാണ് അമേരിക്കയിലേക്ക് ഇന്ന് പോയത്

author-image
Athira Kalarikkal
New Update
DSanju

Sanju samson (File Photo)

Listen to this article
0.75x1x1.5x
00:00/ 00:00

ലോകകപ്പിനായി അമേരിക്കയിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം മലയാളി താരം സഞ്ജു സാംസണും ചേര്‍ന്നു. ഇന്നാണ് സഞ്ജു സാംസണ്‍ 
അമേരിക്കയിലെത്തിയതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സഞ്ജു ദുബൈയില്‍ നിന്ന് തനിച്ചാണ് അമേരിക്കയിലേക്ക് യാത്ര ചെയ്തത്. 

സഞ്ജുവിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിലെ മറ്റു മൂന്നു താരങ്ങളും അമേരിക്കയിലേക്ക് യാത്ര തിരിച്ചു. യുസ്വേന്ദ്ര ചാഹല്‍, അവേഷ് ഖാന്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഒരുമിച്ചാണ് അമേരിക്കയിലേക്ക് ഇന്ന് പോയത്. ഇനി ഹാര്‍ദിക് പാണ്ഡ്യ, കോഹ്ലി, റിങ്കു സിങ് എന്നിവര്‍ കൂടെയാണ് ടീമിനൊപ്പം ചേരാന്‍ ഉള്ളത്.

നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഇതിനകം ന്യൂയോര്‍ക്കിലുണ്ട്. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ രണ്ടു ദിവസം മുമ്പ് അമേരിക്കയില്‍ എത്തിയിരുന്നു.

america ipl 2024 season 17 Sanju Samson