നോ ലുക്ക് ത്രോയിലൂടെ വിമർശകരുടെ കയ്യടിപ്പിച്ച്  സഞ്ജു! വീഡിയോ കാണാം

ലിവിംഗ്സ്റ്റണെ റൺഔട്ടാക്കിയാണ് താരം ആരാധകരുടെ കയ്യടി നേടിയത്. നോ ലുക്ക് ത്രോയിലൂടെയാണ് താരം ലിവിംഗ്സ്റ്റണെ പുറത്താക്കിയത്. എം.എസ്.ധോണി സ്‌റ്റൈലിലെ ത്രോ എന്നാണ് സഞ്ജുവിന്റെ ത്രോയെ ആരാധകർ വിശേഷിപ്പിച്ചത്.

author-image
Greeshma Rakesh
New Update
SANJU SAMSON

sanju samson inflicts ms dhoni esque run out

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐപിഎല്ലിൽ അപരാജിത കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയൽസ്.അഞ്ച് മത്സരങ്ങളിൽ നാലെണ്ണവും വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം.കഴിഞ്ഞ സീസണിൽ  ഇടയ്ക്ക് പതറിയപോയതോടെ ടീമിന് ഐപിൽ കിരീടത്തിനടുത്തു പോലും എത്താനായിരുന്നില്ല.എന്നാൽ ഇത്തവണ കിരീടം നേടാനുള്ള പോരാട്ടത്തിലാണ് ഇവർ.

രാജസ്ഥാൻ റോയൽസിന്റെ നായകനാണ് മലയാളി താരം സഞ്ജു സാംസൺ.പലപ്പോഴും നിർഭാ​ഗ്യംകൊണ്ടും അശ്രദ്ധക്കൊണ്ടും വിമർശനങ്ങൽ നേരിടേണ്ടിവരുന്ന താരം കൂടിയാണ് സഞ്ജു.ക്യാ ക്യാച്ച് നഷ്ടപ്പെടുത്തിയതിൽ ആരാധകർ വിമർശനം ഉയർത്തിയെങ്കിലും അതേ ആരാധകരെ കൊണ്ട് ഇപ്പോൽ കയ്യടിപ്പിച്ചിരിക്കുകയാണ് താരം. ലിവിംഗ്സ്റ്റണെ റൺഔട്ടാക്കിയാണ് താരം ആരാധകരുടെ കയ്യടി നേടിയത്. നോ ലുക്ക് ത്രോയിലൂടെയാണ് താരം ലിവിംഗ്സ്റ്റണെ പുറത്താക്കിയത്. എം.എസ്.ധോണി സ്‌റ്റൈലിലെ ത്രോ എന്നാണ് സഞ്ജുവിന്റെ ത്രോയെ ആരാധകർ വിശേഷിപ്പിച്ചത്.

21 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് തനുഷ് കൊട്ടിയന്റെ ത്രോയിൽ നിന്ന് സഞ്ജു സ്റ്റംപ് ഇളക്കിയത്. 18ാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ആരാധകരെയും ടീമിനെയും ആവേശത്തിലാഴ്ത്തിയ സംഭവം. ചഹലിന്റെ ഡെലിവറിയിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിക്കുകയായിരുന്നു അശുതോഷ് ശർമ.ഡബിളിനായി ലിവിംഗ്സ്റ്റൺ ഓടിയെങ്കിലും അശുതോഷ് പിൻവാങ്ങി. തനുഷിന്റെ ത്രോയും മികച്ചതായിരുന്നില്ല.

പക്ഷേ ഇടതുവശത്തേക്ക് മാറി കൈക്കലാക്കി സഞ്ജു സ്റ്റംപിലേക്ക് പന്തെറിഞ്ഞു. ലിവിംഗ്സ്റ്റൺ ക്രീസ് ലൈനിലേക്ക് തിരികെ എത്തും മുൻപേ സ്റ്റംപ് ഇളകുകയായിരുന്നു.ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലാണ്.നിരവധി പേരാണ് സഞ്ജുവിന്റെ നോ ലുക്ക് ത്രോയെ അഭിനന്ദിച്ച് രം​ഗത്തുവന്നത്.

ms dhoni Sanju Samson ipl 2024 liam livingstone no look throw