Sanju Samson batting during an ODI in South Africa
ടി20 ലോകപ്പിലേക്കുള്ള പ്രവേശനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു സാംസണ്‍. ലോകകപ്പില്‍ എത്തിയതിനെ കുറിച്ച് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ടീമില്‍ തിരഞ്ഞെടുത്തപ്പെട്ടത് വളരെ വൈകാരികമായിരുന്നെന്നും ടീം സെലക്ഷനില്‍ അടുത്തുപോലുമല്ലായിരുന്നെന്നും സഞ്ജു പറഞ്ഞു.
അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു. അവിടെ വച്ചാണ് ഫോണ്‍ ഉപയോഗിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ 2-3 മാസമായി എന്റെ ഫോണ്‍ ഓഫാണ്. ഞാന്‍ എന്റെ കളിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് തീരുമാനിച്ചു, സഞ്ജു പറഞ്ഞു.
''എന്റെ സ്വന്തം കഴിവുകളോട്, എന്റെ കഴിവുകളോട് ഞാന്‍ നീതി പുലര്‍ത്തിയാല്‍, എനിക്ക് ശരിക്കും ഈ അവസരം പ്രയോജനപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ നല്ല പ്രകടനങ്ങള്‍ നടത്താന്‍ ഞാന്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു, എന്റെ രാജ്യത്തിനായി എനിക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു, ''സാംസണ്‍ കൂട്ടിച്ചേര്‍ത്തു.