ടാ മോനെ സുജിത്തേ! വീടിന്റെ മേൽക്കൂരയിലെ ഭീമൻ പെയ്ന്റിംഗിന് സഞ്ജുവിന്റെ കമന്റ്

ഉയരത്തിൽ നിന്ന് നോക്കിയാൽ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. അകമ്പടിയായി 'ആവേശം' സിനിമയുടെ പാട്ടും കേൾക്കാം.

author-image
Greeshma Rakesh
New Update
sanju-samson

sanju samson reply his gigantic roof painting done by malayali artist sujith

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.ആരാധകർ ഏറെ നാളായി ആ​ഗ്രഹിച്ചിരുന്ന കാത്തിരുന്ന T20 ലോകകപ്പ് സ്ക്വാഡിലും ഇത്തവണ മലയാളികളുടെ അഭിമാന താരം ഇടംനേടിയതോടെ വലിയ ആവേശത്തിലാണ് ആരാധകർ.മുൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയേയും പെരുമാറ്റത്തെയും മത്സര മികവിനെ പറ്റി വാനോളം പുകഴ്ത്തുമ്പോൽ ഓരോ മലയാളിയും അഭിമാനിക്കുന്നു.

 രാജസ്ഥാന്റെ നായകനായ 29കാരൻ ഐപിഎല്ലിൽ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കിയത്.സഞ്ജുവിന് കീഴിൽ 12 മത്സരങ്ങളിൽ 16 പോയിന്റുള്ള രാജസ്ഥാൻ പ്ലേ ഓഫിന് അടുത്താണ്.പഞ്ചാബ് കിം​ഗ്സിനെതിരായ അടുത്ത മത്സരം ജയിക്കുന്നതോടെ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പാക്കും. ഇതുവരെ നാല് മത്സരങ്ങളിൽ മാത്രമാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. നായകനെന്ന നിലയിൽ അഭിപ്രായം നേടുമ്പോഴും ബാറ്ററെന്ന നിലയിലും താരം ഒട്ടും പിന്നിലല്ല.

ഐപിഎൽ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു.മുൻനിര താരങ്ങളെ പോലും പിന്തള്ളിയാണ് സഞ്ജു അഞ്ചാം സ്ഥാനത്തെത്തിയത്. 12 മത്സരങ്ങളിൽ 486 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 60.75 ശരാശരിയും 158.31 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒരു സീസണിലും കാണിക്കാത്ത സ്ഥിരത ഇത്തവണ സഞ്ജു കാണിച്ചു. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടിയത്.ഇപ്പോഴഇതാ സഞ്ജുവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ സുജിത് വീടിന്റെ മേൽക്കൂരയിൽ ഒരുക്കിയ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉയരത്തിൽ നിന്ന് നോക്കിയാൽ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. അകമ്പടിയായി 'ആവേശം' സിനിമയുടെ പാട്ടും കേൾക്കാം.ചിത്രമൊരുക്കുന്ന വീഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക അക്കൗണ്ടിനെയും ടാഗ് ചെയ്തിട്ടുണ്ട്. 

എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.പോസ്റ്റിനു താഴെ  കമന്റുമായി സഞ്ചു എത്തിയിട്ടുണ്ട്. 'ഡാ മോനെ... സുജിത്തേ...' എന്നാണ്  സഞ്ജുവിന്റെ കമന്റ്. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്. അതിലൊരാൾ പറഞ്ഞത്, രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യൂവെന്നാണ്. അധികം വൈകാതെ സംഭവം ഔദ്യോഗിക അക്കൗണ്ടിൽ വരുമെന്നാണ് ആരാധകരും പ്രതീക്കുന്നത്.

 

Sanju Samson Rajasthan Royals