/kalakaumudi/media/media_files/2025/09/12/sanju-2025-09-12-19-16-14.jpg)
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളാ ജഴ്സിയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും ചെറിയൊരു ബ്രേക്കിനു ശേഷം കളിക്കളത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കകുയാണ് അദ്ദേഹം.
കേരളാ ടീമിനും ആരാധകര്‍ക്കും ഒരുപോലെ സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് സഞ്ജുവിന്റെ മടങ്ങിവരവെന്നു നിസംശയം പറയാം. ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ അദ്ദേഹം കേരളത്തിനായി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ഇതോടെ സഞ്ജു എവിടയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരും രംഗത്തുവന്നു. പക്ഷെ ഇന്നു (ബുധന്‍) നാലാംറൗണ്ട് മല്‍സരം കളിച്ചപ്പോഴും അദ്ദേഹത്തെ ടീമില്‍ കണ്ടില്ല. ഒടുവില്‍ മുഴുവന്‍ ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ടാണ് സഞ്ജു മടങ്ങിയെത്തുന്നത്.
സോഷ്യല്‍ മീഡിയയിലാണ് മടങ്ങിവരവിനെ കുറിച്ച് സഞ്ജു സാംസണ്‍ വമ്പന്‍ സൂചന നല്‍കിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാവിലെ പരിശീലനത്തിനു എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രം സ്റ്റോറിയില്‍ അദ്ദേഹം കൊടുത്തിരിക്കുന്നത്. രാവിലെ 9.24നു എടുത്ത ട്രാക്കിന്റെ ചിത്രത്തോടൊപ്പം സഞ്ജു ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതുമാണ് സ്റ്റോറിയായി നല്‍കിയത്.
ചെറിയൊരു ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ താന്‍ സജ്ജനായെന്നാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ ഏതു മല്‍സരത്തിലൂടെയാവും ഇനി സഞ്ജു തിരിച്ചെത്തുകയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. കേരളത്തിന്റെ അടുത്ത മല്‍സരം ശനിയാഴ്ച (ജനുവരി 3) കരുത്തരായ ജാര്‍ഖണ്ഡുമായിട്ടാണ്.
പക്ഷെ ഈ കളിയില്‍ അവരുടെ ക്യാപ്റ്റനും ടി20 ലോകകപ്പില്‍ സഞ്ജുവിനു പിന്നില്‍ ബാക്കപ്പ് കീപ്പറുമായ ഇഷാന്‍ കിഷന്‍ കളിക്കാനിടയില്ല. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കളിച്ച ശേഷം അദ്ദേഹം ടീമില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. കാരണം ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെട്ട കളിക്കാര്‍ വിജയ് ഹസാരെയിലെ രണ്ടു മല്‍സരങ്ങല്‍ കളിച്ചാല്‍ മതിയെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദേശം.
ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ ഹീറോസ് 4 പേര്‍ വൈഭവില്ല, തിരഞ്ഞെടുത്ത് ബൗച്ചര്‍ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ ഹീറോസ് 4 പേര്‍ വൈഭവില്ല, തിരഞ്ഞെടുത്ത് ബൗച്ചര്‍
അതുകൊണ്ടു തന്നെ ശേഷിച്ച മല്‍സരങ്ങളില്‍ ഇഷാനെ കാണാനിടയില്ല. ഇതോടെ സഞ്ജുവും ഇഷാനും മുഖാമുഖം വരുന്നത് കാണാനുള്ള അവസരം കൂടിയാണ് ആരാധകര്‍ക്കു നഷ്ടമായിരിക്കുന്നത്.
ശനിയാഴ്ച ജാര്‍ഖണ്ഡുമായുള്ള കളിക്കു ശേഷം രണ്ടു മല്‍സരങ്ങള്‍ കൂടിയാണ് കേരളത്തിന് ഗ്രൂപ്പുഘട്ടത്തില്‍ ബാക്കിയുള്ളത്. ആറിനു പുതുച്ചേരിയെ നേരിടുന്ന കേരളം എട്ടിന് അവസാന കളിയില്‍ ശക്തരായ തമിഴ്നാടുമായി ഏറ്റുമുട്ടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
