വെടിക്കെട്ട്; തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിI

ടി20 അന്താരാഷ്ട്ര മത്സരത്തില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു മാറി.

author-image
Athira Kalarikkal
New Update
sanjuu

ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കായി ഫോം തുടര്‍ന്ന് സഞ്ജു സാംസണ്‍.  ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അനായാസം നേരിട്ട് സെഞ്ച്വറി നേടി. ഇതോടെ, ടി20 അന്താരാഷ്ട്ര മത്സരത്തില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു മാറി. സഞ്ജു ബംഗ്ലാദേശിന് എതിരായ അവസാന ടി20യിലും സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 

27 പന്തില്‍ നിന്ന് 50ല്‍ സഞ്ജു സാംസണ്‍ എത്തി. മോശം പന്തുകള്‍ നോക്കി പ്രഹരിച്ചും ആവശ്യത്തിന് ഡിഫന്‍ഡ് ചെയ്തുമായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. സഞ്ജു 9 സിക്‌സും 7 ഫോറും ഡര്‍ബനില്‍ ഇതുവരെ പറത്തി. സഞ്ജുവിന് സൂര്യകുമാര്‍ മറുഭാഗത്ത് നിന്ന് പിന്തുണ നല്‍കി. 21 റണ്‍സുമായി സൂര്യകുമാര്‍ പുറത്തായ ശേഷവും സഞ്ജു തന്റെ ബാറ്റിംഗ് തുടര്‍ന്നു. 47 പന്തില്‍ സഞ്ജു സെഞ്ച്വറി തികച്ചു.

south africa india Sanju Samson