കളിച്ചത് 'ലാലേട്ടന്റെ ആറ്റിറ്റിയൂഡില്‍'; ടീമിനായി ഏത് റോളും ചെയ്യും: സഞ്ജു

ഏഷ്യാ കപ്പ് ഫൈനലിനു ശേഷം ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ടി20 ടീമിലെ സ്ഥാനമാറ്റത്തെക്കുറിച്ചും ഫൈനലിലെ റോളിനെക്കുറിച്ചുമുള്ള ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റിയൂഡ് അങ്ങ് എടുത്തിടുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

author-image
Biju
New Update
SANJU

ഷാര്‍ജ: ഏഷ്യാ കപ്പില്‍ സമ്മര്‍ദത്തെ അവസരമാക്കുകയാണ് ചെയ്തതെന്നും മോഹന്‍ലാലിനെ പോലെ ഏത് റോളും ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാ കപ്പ് ഫൈനലിനു ശേഷം ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ടി20 ടീമിലെ സ്ഥാനമാറ്റത്തെക്കുറിച്ചും ഫൈനലിലെ റോളിനെക്കുറിച്ചുമുള്ള ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റിയൂഡ് അങ്ങ് എടുത്തിടുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

'ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ ചെയ്യുക എന്നതാണ് പ്രധാനം. ഏത് റോളിലും എവിടെയും കളിക്കാം. അത് മനസില്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രശ്നമില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പെട്ടെന്ന് സ്‌കോര്‍ ചെയ്യണമായിരുന്നു. 

ആ മത്സരത്തില്‍ അത് ചെയ്യാന്‍ സാധിച്ചു. ഫൈനലില്‍ കുറച്ച് ശ്രദ്ധിച്ച് കളിക്കാനും നല്ല കൂട്ടുകെട്ട് പടുത്തുയര്‍ത്താനുമായിരുന്നു അവരുടെ നിര്‍ദേശം. കാര്യങ്ങള്‍ അതിനനുസരിച്ച് ചെയ്യാനുള്ള അനുഭവസമ്പത്തുണ്ട്. 

10 വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നു. കുറേ മത്സരങ്ങള്‍ കളിച്ചതിന്റെയും കുറേ മത്സരങ്ങള്‍ പുറത്തിരുന്ന് കണ്ടതിന്റെയും അനുഭവമുണ്ട്. അതിനാല്‍ത്തന്നെ ഇതെല്ലാം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്. സമ്മര്‍ദം കൈകാര്യം ചെയ്യാനാണ് ഇത്രയും കാലം പഠിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സമ്മര്‍ദത്തേക്കാള്‍ അതൊരു അവസരമായിട്ടാണ് തോന്നിയത്', സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Sanju Samson