സഞ്ജു വീണ്ടും പുറത്തേക്ക്?

ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 5 ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ ഫോമില്ലായ്മ ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിന് തടസ്സമായി.

author-image
Biju
New Update
SANJU 1

മുംബൈ: സന്നാഹ മത്സരങ്ങളില്‍ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ക്ക് നല്‍കിയ മുന്‍ഗണനയും ഇഷാന്റെ മികച്ച ഫോമും സഞ്ജു പ്ലെയിംഗ് ഇലവനിലുണ്ടാകില്ല എന്ന സൂചനയാണ് നല്‍കുന്നത്.

ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 5 ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ ഫോമില്ലായ്മ ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിന് തടസ്സമായി.

അവസാന ടി20 മത്സരത്തില്‍ സഞ്ജുവില്‍ നിന്ന് വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ഇഷാന്‍ കിഷനിലേക്ക് മാറിയത് ടീം മാനേജ്‌മെന്റ് പുതിയൊരു കോമ്പിനേഷന്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഇത് സഞ്ജുവിന്റെ നില പരുങ്ങലിലാക്കുന്നു.

പരിക്കേറ്റ തിലക് വര്‍മ്മ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് മടങ്ങിവരുന്നത് സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡറിലെ സാധ്യതകള്‍ കുറയ്ക്കുന്നു.

അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍ തുടങ്ങിയവര്‍ ഓപ്പണിംഗ് സ്ഥാനത്തിനായി ശക്തമായി രംഗത്തുള്ളപ്പോള്‍ സഞ്ജുവിന് മുന്‍നിരയില്‍ അവസരം കുറവാണ്.