ദുബെ പുറത്ത്? ലോകകപ്പില്‍ സഞ്ജുവിന് സാധ്യത

ഇന്ത്യയുടെ അവസാന പരിശീലനത്തില്‍ സഞ്ജു സാംസണ്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പം ദീര്‍ഘനേരം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇത് സഞ്ജുവിനെ ഇന്ന് കളിക്കളത്തില്‍ ഇറക്കുമെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. 

author-image
Athira Kalarikkal
Updated On
New Update
Sanju Samson & Shivam Dube

Shivam Dube in action against Afghanistan during India's Super-8 match, Sanju Samson during a training session

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരെയുള്ള പോരാട്ടം. ഇന്നത്തെ പോരാട്ടത്തില്‍ ചിലപ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. ദുബെയക്ക് പകരം സഞ്ജു ഇന്ത്യയ്ക്കായി ലോകകപ്പ് അരങ്ങേറ്റ മത്സരത്തിന് ഇറങ്ങുമന്നൊണ് റിപ്പോര്‍ട്ട്. ശിവം ദുബെയുടെ പ്രകടനത്തില്‍ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇന്ത്യയുടെ അവസാന പരിശീലനത്തില്‍ സഞ്ജു സാംസണ്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പം ദീര്‍ഘനേരം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇത് സഞ്ജുവിനെ ഇന്ന് കളിക്കളത്തില്‍ ഇറക്കുമെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. 

ഇതുവരെയുള്ള മത്സരത്തില്‍ ദുബെ മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഒരു മത്സരത്തില്‍ മാത്രമാണ് ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. അതില്‍പ്പോലും താരത്തിന് തിളങ്ങാനായില്ല. ഇന്നത്തെ പോരാട്ടം ഇന്ത്യയ്ക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസാന അവസരമായാണ് കണക്കാക്കുന്നത്. ലോകകപ്പില്‍ സഞ്ജുവിന്റെ പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

 

ICC Men’s T20 World Cup Sivam Dubai Sanju Samson