തലയുടെ മാസ്റ്റര്‍ പ്ലാന്‍; സഞ്ജു ചെന്നൈലേക്ക്

അടുത്ത സീസണിലേക്കുള്ള ടീം പ്ലാനിംഗില്‍ സാക്ഷാല്‍ എം.എസ്. ധോണി സജീവമായി ഇടപെടുന്നുണ്ട്. നവംബര്‍ 15-നാണ് താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന തീയതി

author-image
Biju
New Update
sanju

ചെന്നൈ: ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ നാടകീയ നീക്കങ്ങള്‍. മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും സജീവമായി രംഗത്ത്. രാജസ്ഥാന്‍ റോയല്‍സുമായി സിഎസ്‌കെ മാനേജ്മെന്റ് വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്ത സീസണിലേക്കുള്ള ടീം പ്ലാനിംഗില്‍ സാക്ഷാല്‍ എം.എസ്. ധോണി സജീവമായി ഇടപെടുന്നുണ്ട്. നവംബര്‍ 15-നാണ് താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന തീയതി. ഇതിന് മുന്നോടിയായി, നവംബര്‍ 10, 11 തീയതികളില്‍ ധോണി, പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നിവരുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തും. 

സഞ്ജുവിന്റെ ട്രേഡ് സംബന്ധിച്ച അന്തിമ തീരുമാനം ഈ മീറ്റിംഗില്‍ ഉണ്ടാകും.വമ്പന്‍ താരത്തെ കൈമാറാന്‍ ചെന്നൈ ഇതൊരു സാധാരണ ട്രേഡ് ആയിരിക്കില്ലെന്നാണ് സൂചന. സഞ്ജുവിന് പകരമായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ഒരു പ്രമുഖ താരത്തെ വിട്ടുനല്‍കാന്‍ ധാരണയായേക്കും. ഈ സൂപ്പര്‍ താരത്തോട് രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറാന്‍ സമ്മതമാണോ എന്ന് സിഎസ്‌കെ മാനേജ്മെന്റ് അനൗദ്യോഗികമായി ആരാഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഇതോടെ, ആരാധകര്‍ ഒന്നടങ്കം അമ്പരപ്പിലാണ്.അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദാലെ, ചെന്നൈയെ കൂടാതെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.എന്തായാലും, വരും ദിവസങ്ങള്‍ ഐപിഎല്‍ ലോകത്ത് നിര്‍ണ്ണായകമാണ്. സഞ്ജു മഞ്ഞക്കുപ്പായം അണിയുമോ, അതോ ചെന്നൈയുടെ ഏത് സൂപ്പര്‍ താരമാകും രാജസ്ഥാനിലേക്ക് പോവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.