സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടാല്‍ റിയാന്‍ മറുപടിപറയണമെന്ന്

മുന്‍ ഇന്ത്യന്‍ താരം എസ്.ബദരീനാഥാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുട്യൂബില്‍ പങ്കുവച്ച വിഡിയോയിലാണ്, സഞ്ജു ടീം വിടാനുള്ള കാരണം റിയാന്‍ പരാഗാണെന്ന ബദരീനാഥിന്റെ വെളിപ്പെടുത്തല്‍

author-image
Biju
New Update
sanju samson

ചെന്നൈ: മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെ, അതിന്റെ കാരണക്കാരനെക്കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹത്തിന്റെ സഹതാരമായ റിയാന്‍ പരാഗാണ് സഞ്ജു ടീം വിടാന്‍ കാരണമെന്നാണ് വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ താരം എസ്.ബദരീനാഥാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുട്യൂബില്‍ പങ്കുവച്ച വിഡിയോയിലാണ്, സഞ്ജു ടീം വിടാനുള്ള കാരണം റിയാന്‍ പരാഗാണെന്ന ബദരീനാഥിന്റെ വെളിപ്പെടുത്തല്‍.

''എനിക്കു തോന്നുന്നത് റിയാന്‍ പരാഗാണ് കാരണക്കാരന്‍ എന്നാണ്. റിയാന്‍ പരാഗിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യം വന്നാല്‍, സഞ്ജുവിനേപ്പോലെ ഒരു താരം എങ്ങനെ ടീമില്‍ തുടരാനാണ്?'  ബദരീനാഥ് ചോദിച്ചു. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജു പരുക്കേറ്റ് പുറത്തിരുന്നപ്പോള്‍ ടീമിനെ നയിച്ചത് റിയാന്‍ പരാഗായിരുന്നു. പരുക്കില്‍നിന്ന് മുക്തനായി കളത്തിലേക്ക് തിരിച്ചെത്തിയ ചില മത്സരങ്ങളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായപ്പോഴും, ടീമിനെ നയിച്ചത് പരാഗ് തന്നെ.

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങളോടും, മുന്‍ ചെന്നൈ താരം കൂടിയായ ബദരീനാഥ് പ്രതികരിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള മഹേന്ദ്രസിങ് ധോണിക്ക് തത്തുല്യനായ കളിക്കാരനാണെങ്കിലും, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേയിങ് ഇലവില്‍ സഞ്ജുവിന് ഇടമൊരുക്കുന്നത് പ്രയാസമായിരിക്കുമെന്നാണ് ബദരീനാഥിന്റെ പക്ഷം.

''സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് വരുന്നുവെന്നിരിക്കട്ടെ. വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിക്ക് ഒത്ത പകരക്കാരനാകുമെന്ന കാര്യം തീര്‍ച്ച. ബാറ്റിങ് ഓര്‍ഡറില്‍ ആദ്യത്തെ 34 സ്ഥാനങ്ങളില്‍ ബാറ്റു ചെയ്യാനാകുന്ന താരമാണ് സഞ്ജു'  ബദരീനാഥ് ചൂണ്ടിക്കാട്ടി.

''എന്നാല്‍, പ്ലേയിങ് ഇലവനില്‍ അഞ്ചാമതോ ആറാമതോ പരീക്ഷിക്കാന്‍ പറ്റിയ താരമല്ല സഞ്ജു. നിലവില്‍ ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലെല്ലാം മികച്ച ബാറ്റര്‍മാരുണ്ട്. ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്വാദ്, ഡിവാള്‍ഡ് ബ്രെവിസ് തുടങ്ങിയവരൊക്കെ ഈ സ്ഥാനങ്ങളില്‍ ഇടമുറപ്പിച്ചവരാണ്'  ബദരീനാഥ് പറഞ്ഞു.

''ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയതുപോലെ ഒരു ഇടപാടിനു ചെന്നൈ ശ്രമിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. സഞ്ജു സാംസണ്‍ ചെന്നൈയിലേക്ക് വരുന്ന സാഹചര്യം ഉണ്ടായാല്‍പ്പോലും, പ്ലേയിങ് ഇലവനില്‍ അദ്ദേഹത്തെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതും നോക്കേണ്ടതുണ്ട്' ബദരീനാഥ് പറഞ്ഞു.

Sanju Samson