Sanju Samson with wife Charulatha
തിരുവനന്തപുരം : പാരിസിലെ പ്രശസ്ത സ്ഥലമായ ഐഫല്‍ ടവറിനു മുന്നില്‍ ഭാര്യ ചാരുലതയെ എടുത്തുയര്‍ത്തി
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സഞ്ജുവിന്റെ ഭാര്യ ചാരുലതയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തന്റെ അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു സാംസണ്‍. 'ഐ ഐഫല്‍ യു' എന്ന വാചകത്തോടെയാണ് ചാരുലത വിഡിയോ പങ്കുവച്ചത്. ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നില്ല. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലും സഞ്ജു കളിക്കുന്നില്ല.