സഞ്ജു സാംസണ്‍ ഹരാരെയിലേക്ക്, ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ലോകകപ്പ് താരങ്ങളെ സിംബാബ്വെയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം മത്സരത്തിന് ഇന്ത്യയ്‌ക്കൊപ്പം ചേരാനാണ് താരം ഹരാരെയിലേക്ക് യാത്ര തിരിച്ചത്.

author-image
Athira Kalarikkal
New Update
sanju samson

സഞ്ജു സാംസണ്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പം

Listen to this article
0.75x1x1.5x
00:00/ 00:00

ലോകകപ്പ് വിജയാഘോഷങ്ങളെല്ലാം കഴിഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍ സിംബാബ്വെ പര്യടനത്തിനായി ഹരാരെയിലേക്ക് യാത്ര തിരിച്ചു. ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു, ജയ്‌സ്വാള്‍, ശിവം ദൂബെ എന്നിവര്‍ ഇന്ത്യയിലേക്ക് വരികയും വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ലോകകപ്പ് താരങ്ങളെ സിംബാബ്വെയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം മത്സരത്തിന് ഇന്ത്യയ്‌ക്കൊപ്പം ചേരാനാണ് താരം ഹരാരെയിലേക്ക് യാത്ര തിരിച്ചത്. സഞ്ജുവിന്റെ കൂടെ ഭാര്യ ചാരുലതയും ഉണ്ട്. ഇരുവരും വിമാനത്തിലിരുന്ന് യാത്രചെയ്യുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Sanju Samson Zimbabwe