ടേബിൾ ടെന്നിസിലും സഞ്ജു മിടുക്കൻ! വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

നേരത്തെയും ടേബിൾ ടെന്നിസിലെ തന്റെ മികവ് സഞ്ജു വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും സഞ്ജുവിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ‌‌

author-image
Greeshma Rakesh
New Update
table tennies

sanju samson

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏക മലയാളി താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജുവിന് നിരവധി ആരാധകരാണുള്ളത്.ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാനും സഞ്ജുവിന് അവസരം ലഭിച്ചു.

ഈ മാസം അവസാനം നടക്കാനിരിക്കുന്ന  ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും സഞ്ജു ടീമിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.ഇക്കഴിഞ്ഞ സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ അർധ സെഞ്ച്വറിയോടെ തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ നിലവിൽ വിശ്രമത്തിലുള്ള സഞ്ജു സുഹൃത്തുക്കളോടൊപ്പം ടേബിൾ ടെന്നിസ് കളിക്കുന്ന വീഡിയോയാണ് സോഷ്യൽ മിഡിയയിൽ വൈറൽ. ഒരു സുഹൃത്തിനൊപ്പം ടേബിൾ ടെന്നിസിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

സഞ്ജുവിന് ടേബിൾ ടെന്നിസിൽ വലിയ ഭാവിയുണ്ടെന്നും നന്നായി കളിക്കുന്നുണ്ടെന്നുമാണ് വിഡിയോ കണ്ട ആരാധകരുടെ പ്രതികരണം.സഞ്ജുവിന് ഇഷ്ടമുള്ള മറ്റൊരു കായിക വിഭാഗമാണ് ടേബിൾ ടെന്നിസ്.നേരത്തെയും ടേബിൾ ടെന്നിസിലെ തന്റെ മികവ് സഞ്ജു വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും സഞ്ജുവിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ‌‌

അതെസമയം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ സഞ്ജുവിന് ഇടം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. സിംബാബ് വെ പരമ്പരയിൽ സഞ്ജു മെച്ചപ്പെട്ട പ്രകടനമാണ് സജ്ഞു കാഴ്ചവെച്ചത്. എന്നാൽ ശ്രീലങ്കയിലേക്ക് ഇന്ത്യ ശക്തമായ ടീമിനെയാണ് അയക്കാൻ പോകുന്നത്.കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെല്ലാം തിരിച്ചുവരാനിരിക്കെ സഞ്ജുവിന്റെ കാര്യം എന്താവുമെന്ന് കണ്ടു തന്നെ അറിയണം.

ടി20 പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിനെക്കാൾ ഏകദിന പരമ്പരയിൽ സഞ്ജു ഉണ്ടാകുമോയെന്നതാണ് അറിയേണ്ടത്. കാരണം ഏകദിന പരമ്പരയിൽ നിന്ന് സഞ്ജു തഴയപ്പെട്ടാൽ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും സഞ്ജു തഴയപ്പെടാൻ സാധ്യത കൂടുതലാണ്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ തീരുമാനമാവും നിർണ്ണായകമാവുക.

അവസാന ഐപിഎല്ലിൽ 48ന് മുകളിൽ ശരാശരിയിൽ കളിച്ച് കൈയടി നേടിയ സഞ്ജു ടി20 ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജുവിന് പരിഗണന സെലക്ടർമാർ നൽകിയത് തന്നെ വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്‌ക്കെതിരേയും സഞ്ജുവിന് അവസരം പ്രതീക്ഷിക്കുന്നു. എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ ടി20യിലെ സഞ്ജുവിന്റെ കണക്കുകൾ മോശമാണ്.

പ്രധാനമായും വനിൻഡു ഹസരങ്കയ്‌ക്കെതിരേ സഞ്ജുവിന് ഇതുവരെ തിളങ്ങാനായിട്ടില്ല. എട്ട് തവണ നേർക്കുനേർ എത്തിയപ്പോൾ ആറ് തവണയാണ് സഞ്ജുവിനെ ഹസരങ്ക പുറത്താക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജുവിനെ പരിഗണിച്ചാൽ ഹസരങ്കയുമായുള്ള നേർക്കുനേർ പോരാട്ടമാവും എല്ലാവരും ഉറ്റുനോക്കുക. സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം പക്വതയോടെയുള്ളതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗംഭീർ പല തവണ സഞ്ജുവിനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും ഉത്തരവാദിത്തമില്ലാത്ത താരമാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. എന്നാൽ ഇപ്പോൾ സഞ്ജുവിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ സഞ്ജുവിന് കൂടുതൽ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. രോഹിത് ശർമ വിരമിച്ചതിനാൽ ടി20യിൽ പുതിയ നായകനേയും ഇന്ന് പ്രതീക്ഷിക്കാം.

sports news Sanju Samson table tennis