/kalakaumudi/media/media_files/75CjKYmTOP3F8lFRMotL.jpg)
ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ് തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ഡിക്ക് മേല്‍കൈ. ഇന്ത്യ ഡി ടീമിനുവേണ്ടി ഇറങ്ങിയ സഞ്ജു 101 പന്തില്‍ 106 റണ്‍സ് നേടി പുറത്തായി. സഞ്ജുവിന്റെ സെഞ്ചുറി മികവില്‍ ആദ്യ ഇന്നിങ്‌സില്‍ 349 റണ്‍സസെടുത്ത ഇന്ത്യ ഡിക്കെതിരേ ഇന്ത്യ ബി ആറു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യ ബി ടീമിനു വേണ്ടി അഭിമന്യു ഈശ്വരന്‍ സെഞ്ചുറി നേടി. ഒരുവേള ഇന്ത്യ ബി 100-5 എന്ന നിലയിലായലിരുന്നു.
12 ഫോറും മൂന്നു സിക്‌സും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനുവേണ്ടി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ (50), ശ്രീകര്‍ ഭരത് (52), റിക്കി ഭുയ് (56) എന്നിവര്‍ അര്‍ധസെഞ്ചുറിനേടി പുറത്തായി. അഞ്ച് പന്ത് നേരിട്ട ശ്രേയസ് അയ്യര്‍ റണ്‍സൊന്നും നേടാനാകാതെ പുറത്തായി.