ഇന്ത്യൻ ട്വന്റി20 മത്സരത്തിൽ കൂടുതൽ സ്വെഞ്ച്വറി നേടിയ പട്ടികയിൽ സഞ്ജു

33 ഇന്നിങ്സിൽ നിന്നും കരിയറിൽ മൊത്തം 810 റൺസാണ് സഞ്ജു സാംസൺ നേടിയത്.അതിൽ ഏറെയും ഈ വർഷമാണ് സഞ്ജു സ്വന്തമാക്കിയത്.

author-image
Rajesh T L
New Update
india

33 ഇന്നിങ്സിൽ നിന്നും കരിയറിൽ മൊത്തം 810 റൺസാണ് സഞ്ജു സാംസൺ നേടിയത്.അതിൽ ഏറെയും ഈ  വർഷമാണ് സഞ്ജു സ്വന്തമാക്കിയത്.വിദേശ പര്യടനത്തിൽ 2 സ്വെഞ്ചുറികളടക്കം ട്വന്റി 20 യിൽ  മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജു ഈ നേട്ടത്തിൽ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.മുൻ നിരയിലുള്ളത് 151 ഇന്നിഗ്‌സുകളിൽ നിന്ന് 5 സെഞ്ചുറികൾ സ്വന്തമാക്കിയ രോഹിത് ശർമയും,74  ഇന്നിഗ്‌സുകളിൽ  നിന്ന് 4 സെഞ്ചുറികൾ നേടിയ സൂര്യകുമാർ യാദവുമാണ്.

2015ൽ  സിംബാവയ്‌ക്കെതിരെയുള്ള  മത്സരത്തിലൂടെയാണ്  സഞ്ജു  സാംസന്റെ ആദ്യ ട്വന്റി 20ക്ക് തുടക്കം കുറിക്കുന്നത്.ഓപ്പണിങ് മുതൽ ഏഴാം നമ്പറിൽ വരെ ഇന്ത്യ സഞ്ജുവിനെ പരീക്ഷിച്ചിട്ടുണ്ടായിരുന്നു.ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക്  മുൻപ് 8 ഇന്നിങ്‌സുകളിൽ മാത്രമാണ് സഞ്ജുവിന്  ഓപ്പണിങ് ബാറ്റ്സ്മാൻ  ആയി അവസരം ലഭിച്ചത്.ഈ ഇന്നിഗ്‌സിലെ നാലു മത്സരത്തിലും ഓപ്പണിങ്ങിനിറങ്ങിയ സഞ്ജുവിനെ ടീം മാനേജ്മെന്റ് ഏൽപ്പിക്കുമ്പോൾ സഞ്ജു രണ്ടു സെഞ്ചുറികൾ ഉൾപ്പടെ 216 റൺസാണ് നേടിയത്.

sanju samson career Sanju Samson return Sanju Samson sanju samsun