സഞ്ജു തുടരും: റിങ്കു സിങ്ങും നിധീഷ് കുമാര്‍ റെഡ്ഡിയും പുറത്ത്

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു .രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും മുഹമ്മദ് ഷമിക്ക് ഇടം നേടിയില്ല

author-image
Prana
New Update
sanjuuuuuu

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ചെന്നൈയിലെ എംഎ ചിദംബംരം സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു .രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും മുഹമ്മദ് ഷമിക്ക് ഇടം നേടിയില്ല. മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ തന്നെയാണ് ഇന്നും വിക്കറ്റ് കീപ്പറായി കളിക്കുന്നത്.അതേ സമയം പരുക്കേറ്റ റിങ്കു സിങ്ങിനും നിധീഷ് കുമാര്‍ റെഡ്ഡിക്കും പകരം ധ്രുവ് ജുറേലും വാഷിംങ്ടണ്‍ സുന്ദറും ഇന്ത്യക്കായി കളത്തിലിറങ്ങും.ഇന്ത്യ പ്ലെയിങ് ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറേല്‍, വാഷിംങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍(ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സ്, ജാമി ഓവര്‍ട്ടണ്‍, ജാമി സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

cricket