ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കുതിച്ച് കേരളം. മത്സരത്തില്‍ ഗോവയെ 43നാണ് തോല്‍പ്പിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗോവ മുന്നിലായിരുന്നു. എന്നാല്‍ ആവേശ പോരാട്ടത്തില്‍ കേരളം ആദ്യ പകുതിയില്‍ തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ 31ന് കേരളം മുന്നിലെത്തി. കഴിഞ്ഞ തവണ ആദ്യഘട്ട മത്സരത്തില്‍ ഗോവയോടേറ്റ തോല്‍വിക്കും ഇതോടെ കേരളം പകരം വീട്ടി.
കേരളത്തിനായി മുഹമ്മദ് റിയാസ് (15ാം മിനിറ്റ്), മുഹമ്മദ് ഐസല്‍ (27), നസീബ് റഹ്മാന്‍ (32), ക്രിസ്റ്റി ഡേവിസ് (71) എന്നിവരാണ് വല കുലുക്കിയത്. മത്സരം അവസാന 20 മിനിറ്റിലേക്കു കടുമ്പോള്‍ 41ന് മുന്നിലായിരുന്നു കേരളം.
പിന്നീട് ഗോവന്‍ ആക്രമണത്തിനു മുന്നില്‍ പ്രതിരോധനിര വരുത്തിയ പിഴവുകളും അതുവഴി വഴങ്ങിയ രണ്ടു ഗോളുകളുമാണ് മത്സരം ആവേശകരമാക്കിയത്. ഒരു ഘട്ടത്തില്‍ ഗോവ സ്‌കോര്‍ 43ല്‍ എത്തിച്ചെങ്കിലും, പിന്നീട് കേരള താരങ്ങള്‍ ഒന്നിച്ചുനിന്ന് ഗോവന്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് ടീമിന് വിജയം സമ്മാനിച്ചു.