/kalakaumudi/media/media_files/2025/07/17/neymar-2025-07-17-20-15-55.jpg)
NEYMAR
റിയോ ഡി ജനിറോ: ബ്രസീലിയറോ ലീഗ് ലീഡര്‍മാരായ ഫ്‌ലെമെംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സാന്റോസ് ഞെട്ടിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റില്‍ നെയ്മര്‍ നേടിയ ഗോളാണ് സാന്റോസിന് ആവേശകരമായ വിജയം സമ്മാനിച്ചത്. സീസണിലെ തന്റെ നാലാം ഗോളാണ് വിലാ ബെല്‍മിറോയിലെ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ നെയ്മര്‍ ഇന്ന് നേടിയത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നിരവധി അവസരങ്ങള്‍ ഇരുഭാഗത്തും പിറന്നുവെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് സുരക്ഷിതമായിരുന്ന ഫ്‌ലെമെംഗോയ്ക്ക് സാന്റോസിന്റെ അച്ചടക്കമുള്ള പ്രതിരോധവും ഊര്‍ജ്ജവും തടസ്സമായി. നെയ്മര്‍ തന്റെ സ്വതസിദ്ധമായ ശൈലിയും നിശ്ചയദാര്‍ഢ്യവും കൊണ്ട് രണ്ടാം പകുതിയുടെ അവസാനത്തില്‍ വിജയഗോള്‍ നേടി.
ഈ വിജയത്തോടെ ലീഗില്‍ സാന്റോസ് 14 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോല്‍വിയുണ്ടായെങ്കിലും 27 പോയിന്റുമായി ഫ്‌ലെമെംഗോ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു.