Sharath Kamal Achanta of India in action against Deni Kozul of Slovenia during the Men Singles Round of 64 of the Table Tennis competitions
പാരിസ് : ഒളിംപിക്‌സ് പുരുഷ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി ശരത് കമാലിന് തോല്‍വി. ആദ്യ റൗണ്ട് മത്സരത്തിലാണ് താരം തോറ്റത്. സ്‌ലൊവേനിയന്‍ താരം ഡെനി കൊസുലിനോട് 24നാണ് തോല്‍വി വഴങ്ങിയത്. 2023ല്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സ്, പുരുഷ ടീമിനം, മിക്‌സഡ് ഡബിള്‍സ് എന്നിവയില്‍ സ്വര്‍ണം നേടിയിരുന്നു.