ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍

43 മിനിറ്റിനുള്ളില്‍ 21-12, 21-19 എന്ന സ്‌കോറിന് ആധിപത്യം നേടിയതോടെ സഖ്യം രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പാക്കി. 2011 മുതല്‍ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഓരോന്നിലും കുറഞ്ഞത് ഒരു മെഡലെങ്കിലും നേടുന്ന ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ് സാത്വിക്-ചിരാഗ് സഖ്യം.

author-image
Biju
New Update
s-7 photo

പാരീസ്: ബിഡബ്ല്യുഎഫ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തങ്ങളുടെ പഴയ ശത്രുക്കളായ മലേഷ്യയുടെ ആരോണ്‍ ചിയയെയും സോ വൂയി യിക്കിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.