ക്വാലലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്‌സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ക്വാര്‍ട്ടറില്‍. മലേഷ്യന്‍ സഖ്യമായ അസ്രിന്‍ അയ്യൂബ്ഡബ്ല്യു.കെ.ടാന്‍ എന്നിവരെയാണ് ഏഴാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പിച്ചത് സ്‌കോര്‍ (2115, 2115). മറ്റൊരു വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ക്കു പ്രീക്വാര്‍ട്ടറിനപ്പുറം മുന്നേറിയിച്ചില്ല.
പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്.പ്രണോയിയെ ചൈനീസ് താരം ലി ഷി ഫെങ്ങ് തോല്‍പ്പിച്ചു. (218, 1521, 2321).
വനിതാ ഡബിള്‍സില്‍ ട്രീസ ജോളിഗായത്രി ഗോപീചന്ദ് സഖ്യവും പുറത്തായി. വനിതാ സിംഗിള്‍സില്‍ മാളവിക ബന്‍സോദിനും മുന്നേറാനായില്ല.