/kalakaumudi/media/media_files/2025/01/24/19SniQiMQdHkwL5UHOJr.jpg)
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ഡല്‍ഹിയെ കീഴടക്കി സൗരാഷ്ട്ര. രണ്ട് ഇന്നിംഗ്‌സിലുമായി 12 വിക്കറ്റുകളാണ് ജഡേജ നേടിയത്. ഇന്ത്യന്‍ ഓഫ് സ്പിന്നറുടെ ബൗളിങ് പ്രകടനത്തിന്റെ മികവില്‍ മത്സരത്തില്‍ ഡല്‍ഹിയെ 10 വിക്കറ്റിനാണ് സൗരാഷ്ട്ര തോല്‍പ്പിച്ചത്. സ്‌കോര്‍ ഡല്‍ഹി ഒന്നാം ഇന്നിംഗ്‌സില്‍ 188, സൗരാഷ്ട്ര ആദ്യ ഇന്നിംഗ്‌സില്‍ 271. ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ 94. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15.
നേരത്തെ സൗരാഷ്ട്ര സ്‌കോര്‍ അഞ്ചിന് 163 എന്ന നിലയിലാണ് രണ്ടാം ദിവസം മത്സരം ആരംഭിച്ചത്. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 188നെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 271 റണ്‍സെടുക്കാന്‍ സൗരാഷ്ട്രയ്ക്ക് കഴിഞ്ഞു. 83 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ!ാണ് ഡല്‍ഹിക്കെതിരെ സൗരാഷ്ട്ര നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ ഡല്‍ഹി 94 റണ്‍സില്‍ എല്ലാവരും പുറത്തായി. 12 റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ നേടാനും സൗരാഷ്ട്രയ്ക്ക് കഴിഞ്ഞു.
2023ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവീന്ദ്ര ജഡേജ രഞ്ജി ട്രോഫി കളിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സ് വിട്ടുകൊടുത്ത്
ജഡേജ അഞ്ച് വിക്കറ്റെടുത്തു. ബാറ്റുകൊണ്ട് 38 റണ്‍സ് സംഭാവന ചെയ്യാനും താരത്തിന് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ജഡേജ 38 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റും നേടി. രഞ്ജി ട്രോഫി കരിയറില്‍ 135 മത്സരങ്ങളില്‍ നിന്നായി 542 വിക്കറ്റുകളാണ് ജഡേജയുടെ നേട്ടം.