കോപ്പ അമേരിക്കയിലെ കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ട് തന്നെ പെറുവിനെതിരെയുള്ള മത്സരത്തില്‍ കളിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു. ചിലിക്കെതിരെയുള്ള മത്സരത്തില്‍ താരം വിശ്രമവും ആഗ്രഹിച്ചിരുന്നു. മെസ്സിയുടെ പരിക്ക് ടീം മാനേജ്‌മെന്റ് വിലയിരുത്തുമെന്നും അര്‍ജന്റീന ഫുട്‌ബോള്‍ സ്ഥിരീകരിച്ചു. മെസിക്ക് പുറമെ പരിശീലകന്‍ സ്‌കലോണിയും പുറത്തിരിക്കും.
ചിലിക്കെതിരെയുള്ള മത്സരത്തില്‍ രണ്ടാം പകുതിയില്‍ ടീം ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്നാണ് സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത്. സസ്പെന്‍ഷന്‍ പുറമേ 15,000 ഡോളര്‍ രൂപ പിഴയായും അര്‍ജന്റീനന്‍ പരിശീലകന് ചുമത്തി. ഇതോടെ സ്‌കലോണിക്ക് പകരം മത്സരത്തില്‍ അസിസ്റ്റന്റ് പരിശീലകനായ പാബ്ലോ ഐമറായിരിക്കും ടീമിന്റെ ചുമതലയേല്‍ക്കുക.