ചിന്നസ്വാമി സ്റ്റേഡിയത്തിലെ സുരക്ഷാപ്രശ്‌നങ്ങള്‍: മഹാരാജ ടി20 മൈസൂരുവിലേക്ക് മാറ്റി

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണത്തില്‍, സ്റ്റേഡിയം വലിയ പരിപാടികള്‍ക്ക് ''സുരക്ഷിതമല്ല'' എന്ന് കണ്ടെത്തി, വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്നത് അപകടകരമാക്കുന്ന ഘടനാപരമായതും സുരക്ഷാസംബന്ധമായതുമായ പോരായ്മകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

author-image
Biju
New Update
MAHA

ബെംഗളുരു:  മഹാരാജ ടി20 ട്രോഫിയുടെ നാലാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ടൂര്‍ണമെന്റ് ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് മാറ്റി. ജൂണില്‍ ഐപിഎല്‍ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും 50-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ശേഷം, ചിന്നസ്വാമി സ്റ്റേഡിയം ഉപയോഗിക്കുന്നതിന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) പൊലീസിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണത്തില്‍, സ്റ്റേഡിയം വലിയ പരിപാടികള്‍ക്ക് ''സുരക്ഷിതമല്ല'' എന്ന് കണ്ടെത്തി, വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്നത് അപകടകരമാക്കുന്ന ഘടനാപരമായതും സുരക്ഷാസംബന്ധമായതുമായ പോരായ്മകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ മാറ്റം, ടീമുകളെ പ്രതിസന്ധിയിലാക്കും. അവര്‍ക്ക് ഇപ്പോള്‍ യാത്രാസംബന്ധമായ കാര്യങ്ങള്‍ വീണ്ടും ക്രമീകരിക്കേണ്ടിവരും. മൈസൂരുവിലെ വോഡയാര്‍ സ്റ്റേഡിയം മത്സരങ്ങള്‍ക്കായി സജ്ജമാക്കാന്‍ കെഎസ്സിഎ അധികൃതര്‍ കഠിനാധ്വാനം ചെയ്യുകയാണ്.

Maharaja T20