/kalakaumudi/media/media_files/2024/11/09/sTdNhHCVbYPC2yZXY7YL.jpg)
രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി കേരളം. ആറ് മത്സരങ്ങളില്‍ നിന്നായി കേരളത്തിന് 21 പോയിന്റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചിച്ചു. ഇന്ന് അവസാനിച്ച മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 363 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്സില്‍ പരുക്കിനെ തുടര്‍ന്ന് ബാറ്റ് ചെയ്യാതിരുന്ന ബാബ അപാരജിത് രണ്ടാം ഇന്നിംഗ്സില്‍ കാണിച്ച ചെറുത്തുനില്‍പ്പാണ് കേരളത്തിന് സമനില സമ്മാനിച്ചത്. 80 റണ്‍സ് നേടിയ ആദിത്യ സര്‍വാതെയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: മധ്യപ്രദേശ് 160 & 369/8 ഡി, കേരളം: 167/9 & 268/8.