രണ്ടാം ടെസ്റ്റിനുള്ള പാക് ടീമില്‍നിന്ന് ഷഹീന്‍ അഫ്രീദി പുറത്ത്

അഫ്രീദിയെ ഒഴിവാക്കിയതിന് കാരണം പാകിസ്താന്‍ ക്രിക്കറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ പാകിസ്താനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് അഫ്രീദി.

author-image
Prana
New Update
pakistan cricket
Listen to this article
0.75x1x1.5x
00:00/ 00:00

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്രീദിയെ ഒഴിവാക്കിയതിന് കാരണം പാകിസ്താന്‍ ക്രിക്കറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ പാകിസ്താനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് അഫ്രീദി.
പേസര്‍ മിര്‍ ഹംസയും സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദുമാണ് പാക് ടീമിലേക്ക് എത്തിയ മറ്റ് താരങ്ങള്‍. ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ വിജയം നിര്‍ണായകമാണ്. ആദ്യമായാണ് ബം?ഗ്ലാദേശ് പാകിസ്താനെതിരെ ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നത്.
പാകിസ്താന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), അബ്‌റാര്‍ അഹമ്മദ്, മുഹമ്മദ് അലി, സല്‍മാന്‍ അലി ആഗ, സയീം അയൂബ്, ബാബര്‍ അസം, മിര്‍ ഹംസ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്ള ഷെഫീക്ക്, നസീം ഷാ, ഖുറം ഷെഹ്‌സാദ്.

shaheen afridi Pakistan Cricket Team