ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി ഷമി

അജിത് അഗാർക്കറുടെ റെക്കോർഡാണ് ഷമി തകർത്തത്. 104 ഏകദിനങ്ങളിൽ നിന്നാണ് ഷമി ഈ നാഴികക്കല്ല് പിന്നിട്ടത്. അഗാർക്കർ 133 മത്സരങ്ങളിൽ നിന്നുമാണ് 200 വിക്കറ്റുകൾ നേടിയത്. 

author-image
Prana
New Update
mohammad shami

 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി മുഹമ്മദ് ഷമി. മത്സരത്തിൽ അഞ്ചു വിക്കറ്റുകളാണ്‌ ഷമി നേടിയത്. 10 ഓവറിൽ 53 റൺസ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയയത്. ഇതോടെ ഏകദിനത്തിൽ 200 വിക്കറ്റുകൾ പൂർത്തിയാക്കാനും ഷമിക്ക് സാധിച്ചു.ഈ 200 വിക്കറ്റുകൾ നേടിയതിന് പിന്നിൽ മറ്റൊരു തകർപ്പൻ റെക്കോർഡും ഷമി സ്വന്തമാക്കി. എറിഞ്ഞ പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ബൗളറായും ഷമി മാറിയിരിക്കുകയാണ്. വെറും 5126 പന്തുകളിൽ നിന്നാണ് ഷമി ഈ നാഴികക്കല്ല് പിന്നിട്ടത്. 5240 പന്തുകളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ മറികടന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനു പുറമെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി മാറാനും ഷമിക്ക് സാധിച്ചു. അജിത് അഗാർക്കറുടെ റെക്കോർഡാണ് ഷമി തകർത്തത്. 104 ഏകദിനങ്ങളിൽ നിന്നാണ് ഷമി ഈ നാഴികക്കല്ല് പിന്നിട്ടത്. അഗാർക്കർ 133 മത്സരങ്ങളിൽ നിന്നുമാണ് 200 വിക്കറ്റുകൾ നേടിയത്.  മത്സരത്തിൽ ഷമിക്ക് പുറമെ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസിനാണ് പുറത്തായത്. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത് 

odi