ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷമി തിരിച്ചെത്തി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരേ നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ ടീമിനുവേണ്ടിയാണ് മുഹമ്മദ് ഷമി കളത്തിലിറങ്ങിയത്.

author-image
Prana
New Update
m shami

പരുക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരേ നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ ടീമിനുവേണ്ടിയാണ് ഷമി കളത്തിലിറങ്ങിയത്. ടോസ് നേടിയ മധ്യപ്രദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ 228 റണ്‍സിന് ഓള്‍ഔട്ടായി. പത്താമനായി ബാറ്റിംഗിനിറങ്ങിയ മുഹമ്മദ് ഷമി ആറു പന്തില്‍ രണ്ടു റണ്ണെടുത്ത് ഔട്ടായി. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിനെതിരേ ഷമി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു ഓവര്‍ ബൗള്‍ ചെയ്‌തെങ്കിലും ഇതുവരെ വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. 
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഷമി ഒടുവില്‍ ഇന്ത്യക്കുവേണ്ടി കളിച്ചത്. ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് ഷമിയായിരുന്നു. നവംബര്‍ 19നു നടന്ന ഫൈനലിനിടെ പരിക്കേറ്റ ഷമി ഏറെക്കാലം ചികിത്സയിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമാണ് 34കാരന്‍ മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നത്. നവംബര്‍ 22ന് തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

bengal ranji trophy muhammed shami