ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്‍മാറണമെന്നും ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. യൂട്യൂബ് അഭിമുഖത്തിലാണ് താരം വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. ഫോണ്‍ തുറന്നാല്‍ ഇത്തരം പോസ്റ്റുകളാണ് കാണുന്നത്. തമാശക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും അവ ഒരാളുടെ ജീവതവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഷമി പറഞ്ഞു. വെരിഫൈഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും ഷമി ചോദിച്ചു.യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ഷമി നിലപാട് വ്യക്തമാക്കിയത്.