ഷാര്‍ദ്ദുല്‍ താക്കൂര്‍ മുംബൈയുടെ രഞ്ജി നായകന്‍

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും 36കാരനായ രഹാനെയും ടീമിലുണ്ട്. ഈ മാസം 15 മുതല്‍ ജമ്മു കശ്മീരിനെതിരെ ആണ് രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ജമ്മു കശ്മീരിനോട് മുംബൈ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.

author-image
Biju
New Update
SHARDUL

മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച അജിങ്ക്യാ രഹാനെ നായകസ്ഥാനം ഒഴിഞ്ഞതോടെ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയുടെ പുതിയ നായകന്‍. 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും 36കാരനായ രഹാനെയും ടീമിലുണ്ട്. ഈ മാസം 15 മുതല്‍ ജമ്മു കശ്മീരിനെതിരെ ആണ് രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ജമ്മു കശ്മീരിനോട് മുംബൈ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.

ഇന്ത്യന്‍ താരങ്ങളായ സര്‍ഫറാസ് ഖാന്‍, ഓള്‍ റൗണ്ടര്‍ ശിവം ദുബെ മുഷീര്‍ ഖാന്‍ എന്നിവരും മുംബൈയുടെ 16 അംഗ ടീമിലിടം നേടി. കഴിഞ്ഞ വര്‍ഷം കാറപകടത്തില്‍ പരിക്കേറ്റ മുഷീറിന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറും ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനുമായ ആയുഷ് മാത്രെയും 16 അംഗ ടീമിലുണ്ട്. 

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച ശ്രേയസ് അയ്യര്‍ ടീമിലില്ല. ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രയിലേക്ക് കൂടുമാറിയ പൃഥ്വി ഷായും മുംബൈ നിരയിലില്ല. ശ്രേയസിനൊപ്പം കഴിഞ്ഞ സീസണില്‍ കളിച്ച സൂര്യകുമാര്‍ യാദവിനെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീം: ശാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, ആകാശ് ആനന്ദ്, ഹാര്‍ദിക് താമോര്‍, സിദ്ധേഷ് ലാഡ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഷംസ് മുലാനി, തനുഷ് കൊട്ടിയന്‍, തുഷാര്‍ ദേശ്പാണ്ഡെ, സില്‍വസ്റ്റര്‍ ഡിസൂസ, ഇര്‍ഫാന്‍ ഉമൈര്‍, മുഷീര്‍ ഖാന്‍, അഖില്‍ ഹെര്‍വാഡ്കര്‍, റോയ്സ്റ്റണ്‍ ഡയസ്.