പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ട; റിങ്കു സിങിന് ആശ്വസിപ്പിച്ച് ഷാരൂഖ് ഖാന്‍

ക്രിക്കറ്റ് ലോകത്തെ പല താരങ്ങളും റിങ്കുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തി. ഷാരൂഖ് ഖാനും താരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

author-image
Athira Kalarikkal
New Update
Rinku Singh & Sharukh Khan

Rinku Singh & Sharukh Khan (file image)

Listen to this article
0.75x 1x 1.5x
00:00 / 00:00ഡല്‍ഹി : ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ റിസര്‍വ് നിരയിലാണ് റിങ്കു സിംഗിന് സ്ഥാനം ലഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ മോശം പ്രകടനം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിലയിരുത്തി. ക്രിക്കറ്റ് ലോകത്തെ പല താരങ്ങളും റിങ്കുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു.

 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനും താരത്തിന് പിന്തുണ പ്രഖ്യാപിച്ചു. റിങ്കുവിന്റെ ആരാധകരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്നാണ് റിങ്കു സിംഗിന് ഷാരൂഖ് ഖാന്‍ നല്‍കുന്ന സന്ദേശം. 

 താരത്തെ ചേര്‍ത്തുപിടിക്കുന്ന കൊല്‍ക്കത്ത ഉടമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം റിങ്കുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന നിരവധി താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അതുപോലൊരു താരമാണ് റിങ്കു സിംഗ്. റിങ്കുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഷാരൂഖ് പറഞ്ഞു. 

 

 

rinku singh Sharukh Khan T20 World Cup