/kalakaumudi/media/media_files/2025/09/23/sreyas-iyer-2025-09-23-10-59-26.jpg)
മുംബൈ: ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എ യുടെ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല. ഇന്ന് ആരംഭിക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ മത്സരത്തില്‍ താരത്തിന് തിളങ്ങാനായിരുന്നില്ല.
ഒക്ടോബര്‍ 2 മുതല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ അയ്യര്‍ മധ്യനിരയില്‍ ഇടം നേടാനുള്ള സാധ്യതയുമുണ്ട്.അയ്യരുടെ അഭാവത്തില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധ്രുവ് ജുറല്‍ ടീമിനെ നയിക്കും. നേരത്തെ ശ്രേയസിന് പകരം ജുറല്‍ ടീമിനെ നയിച്ചിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എ ആറ് വിക്കറ്റിന് 532 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 531 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. ശേഷം മത്സരം അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
