/kalakaumudi/media/media_files/2025/09/25/sreyas-2025-09-25-16-30-57.jpg)
മുംബൈ: ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ, തിലക് വര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.
ഇവര്‍ രണ്ടാം ഏകദിനം മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം, മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. രണ്ട് മൂന്നും മത്സരങ്ങളില്‍ തിലക് വര്‍മ വൈസ് ക്യാപ്റ്റനാവും. നേരത്തെ, തിലകിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്.
ടെസ്റ്റ് - ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ടീമിലേക്ക് പരിഗണിക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മുന്‍ നിര്‍ത്തിയാണ് ഇരുവരേയും ടീമിലെടുക്കാമെന്നുള്ള ആലോചന വന്നത്. എന്നാല്‍ സെലക്റ്റര്‍മാര്‍ അതിന് തയ്യാറായില്ല. ഇരുവരും ഓസ്ട്രേലിയക്കെതിരെ പരിശീലന മത്സരങ്ങളില്ലാതെ കളിക്കേണ്ടി വരും.
ആദ്യ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യന്‍ഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുര്‍ജപ്നീത് സിംഗ്, യുധ്വീര്‍ സിംഗ്, രവി ബിഷ്ണോയ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, സിമാര്‍ജീത് സിംഗ്.
അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യന്‍ഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുര്‍ജപ്നീത് സിംഗ്, യുധ്വീര്‍ സിംഗ്, രവി ബിഷ്ണോയ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.