തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ ഗില്ലിന് തിരിച്ചടി; 12 ലക്ഷം പിഴ ഒടുക്കണം

ഐപിഎല്‍ സീസണ്‍ 17 ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ച ടിയായി വന്‍ തുക പിഴ ഒടുക്കണം. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്.

author-image
Athira Kalarikkal
New Update
shubman gill

Shubman Gill

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ : ഐപിഎല്‍ സീസണ്‍ 17 ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ച ടിയായി വന്‍ തുക പിഴ ഒടുക്കണം. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ പിഴവായായത്  കാരണമാണ് ഗില്ലിന്റെ പിഴ ശിക്ഷ 12 ലക്ഷത്തില്‍ ഒതുക്കിയത്.

ഇനിയും പിഴവ് ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ നിന്നും ഗില്ലിനെ തഴഞ്ഞേക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റെടുത്തശേഷം ഫ്‌ലയിംഗ് കിസ് നല്‍കി യാത്രയയപ്പ് നല്‍കിയതിന് കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 60 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു.

Shubman Gill gujarat titans csk captain