മുഹമ്മദ് ഹഫീസിന്റെ വാക്കുകള്‍ കേള്‍ക്കാം

ഗില്ലിനെ ''അടുത്ത വിരാട് കോലി'' എന്നാണ് ഹഫീസ് വിശേഷപ്പിച്ചത്. കോലിയുടെ ലെഗസി ഗില്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഹഫീസ് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ ഗില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

author-image
Biju
New Update
hghgh

മുംബൈ: ടീം ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന താരോദയം അല്ലെങ്കില്‍ പിച്ചിലെ ആക്രമണകാരി എന്ന് വിശേഷിപ്പിക്കാവുന്ന ശുഭ്മാന്‍ ഗില്ലിന്റെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പലരും രംഗത്തുവരാറുണ്ട്. ഇപ്പോള്‍ ഗില്ലിനെ പ്രശംസിച്ച് വന്നിരിക്കുന്നത് മറ്റാരുമല്ല, പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ സാക്ഷാല്‍ മുഹമ്മദ് ഹഫീസ് തന്നെയാണ്. 

ഗില്ലിനെ ''അടുത്ത വിരാട് കോലി'' എന്നാണ് ഹഫീസ് വിശേഷപ്പിച്ചത്. കോലിയുടെ ലെഗസി ഗില്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഹഫീസ് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ ഗില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ ദുബായ് പിച്ചില്‍ 129 പന്തില്‍ നിന്ന് 101 റണ്‍സാണ് ഗില്‍ നേടിയത്.

'കഴിഞ്ഞ മൂന്ന് വര്‍ഷമായി, ശുഭ്മാന്‍ ഗില്‍ ഈ ഇന്ത്യന്‍ ടീമിലേക്ക് വന്നതിനുശേഷം, അദ്ദേഹം അടുത്ത വിരാട് കോലി ആകാന്‍ ശ്രമിക്കുകയാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം ശ്രമിക്കുന്നു,'' ഹഫീസ് പറഞ്ഞു.

സ്വാഭാവികമായും ആക്രമിച്ച് കളിക്കുന്ന ഗില്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ സമീപനം മാറ്റി എന്നും ഹഫീസ് പറഞ്ഞു. 25 വയസ്സുള്ളപ്പോള്‍ തന്നെ തന്റെ പക്വത ഗില്‍ തെളിയിച്ചുവെന്നും ഹഫീസ് അഭിപ്രായപ്പെട്ടു.

 

Shubman Gill Virat Kohli