ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള 18 അംഗ ടീമിനെ പ്രഖ്യാപിച്ചു.ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍.വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.മലയാളി താരമായ കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്.എപിഎല്‍ സീസണിലെ ഫോമിലുളള സായി സുദര്‍ശനും ടീമിലുണ്ട്.രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും വിരമിച്ച ശേഷമുളള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയാകും ഇംഗ്ലണ്ടിനെതിരെ നടക്കുക.എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളി താരം കരുണ്‍ നായര്‍ തിരിച്ചു വന്നിരിക്കുകയാണ്.സീനിയര്‍ താരം ബുംമ്ര ടീമിലുണ്ടെങ്കിലും നേതൃനിരയിലുണ്ടാകില്ല.25ാം വയസ്സിലാണ് ഗില്‍ നേതൃസ്ഥാനത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.ജൂണ്‍ - ഓഗസ്റ്റ് 5 ടെസ്റ്റ്കളടങ്ങിയ പരമ്പരയാവും നടക്കുക.
സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിസി), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ബി സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് കൃഷ്ണ, ജസ്പ്രീത് ബുംറ്. അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.