Shubman Gill On His T20 World Cup 2024 Selection Dilemma
ലോകകപ്പിന് ശേഷം ആരംഭിക്കുന്ന സിംബാബ്വെ പരമ്പരയില്‍ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനാകുമെന്ന് സൂചന. സിംബാബ്വെ പരമ്പരയില്‍ ലോകകപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് ബിസിസിഐ തീരുമാനം. മലയാളി താരം സഞ്ജു സാംസണ്‍ സിംബാബ്വെ പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്ത ദിവസങ്ങളിലായാണ് സിംബാബ്വെ പരമ്പരയുടെ ടീം പ്രഖ്യാപിക്കുന്നത്. ഗില്‍, ജയസ്വാള്‍ തുടങ്ങിയ താരങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐ പി എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നു ഗില്‍. എന്നാല്‍ ഗില്ലിന് കീഴില്‍ അത്ര നല്ല പ്രകടനമായുരുന്നില്ല ഗുജറാത്ത് കാഴ്ചവെച്ചത്.