സിന്നറെ വീഴ്ത്തി മെദ് വദേവ്, വിംബിള്‍ഡണ്‍ സെമിഫൈനലില്‍

നാലു മണിക്കൂര്‍ ആണ് മത്സരം നീണ്ടത്. കരിയറിലെ ഒമ്പതാം ഗ്രാന്റ് സ്ലാം സെമിഫൈനലും രണ്ടാം വിംബിള്‍ഡണ്‍ സെമിഫൈനലും ആണ് മെദ്വദേവിന് ഇത്. സെമിയില്‍ കാര്‍ലോസ് അല്‍കാരസ്, തോമസ് പൗള്‍ വിജയിയെ ആണ് മെദ്വദേവ് നേരിടുക. 

author-image
Rajesh T L
New Update
Wimbledon
Listen to this article
0.75x1x1.5x
00:00/ 00:00

വിംബിള്‍ഡണില്‍ സിന്നറെ വീഴ്ത്തി മെദ് വദേവ് സെമിഫൈനലില്‍ കടന്നു. 5 സെറ്റ് പോരാട്ടത്തിനൊടുവില്‍ ഈ വര്‍ഷത്തെ നാലാമത്തെ പരാജയമാണ് മെദ് വദേവ് സിന്നറിന് നല്‍കിയത്. 

നാലു മണിക്കൂര്‍ ആണ് മത്സരം നീണ്ടത്. കരിയറിലെ ഒമ്പതാം ഗ്രാന്റ് സ്ലാം സെമിഫൈനലും രണ്ടാം വിംബിള്‍ഡണ്‍ സെമിഫൈനലും ആണ് മെദ്വദേവിന് ഇത്. സെമിയില്‍ കാര്‍ലോസ് അല്‍കാരസ്, തോമസ് പൗള്‍ വിജയിയെ ആണ് മെദ്വദേവ് നേരിടുക. 

വനിതകളില്‍ ലുലു സണിനെ 5-7, 6-4, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു ക്രൊയേഷ്യയുടെ സീഡ് ചെയ്യാത്ത താരമായ ഡോണ വെകിചും സെമിഫൈനലില്‍ എത്തി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനല്‍ ആണ് ഡോണക്ക് ഇത്.

sports wimbledon tennis