അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ 6 വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരം അഡ്‌ലെയ്ഡിലെ ഓവലിലാണ് നടക്കുന്നത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്കുള്ള ടീമുകളുടെ തേരോട്ടം രസകരമായിരിക്കുകയാണ്.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ 180 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ തുടരുകയാണ്.ഇന്ത്യക്ക് തുടക്കം തന്നെ ബൗളിങ് കരുത്ത് മികച്ച രീതിയിൽ കാഴ്ചവയ്ക്കാനായത് ആശ്വാസമായി.