Muhammad Siraj
കൊളംബോ : ശ്രീലങ്കയെക്കെതിരെയുള്ള ഇന്ത്യയുട ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയില്‍ തുടക്കം കുറിച്ചത്. ഏഴ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ പുറത്തായിക്കാണ് ഏകദിന പരമ്പരയില്‍ സിറാജിന്റെ വരവ്. അര്‍ഷ്ദിപ് സിങ്ങിന് ക്യാച്ച് കൊടുത്താണ് അവിഷ്‌ക മടങ്ങിയത്. രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് സിറാജ് ലങ്കന്‍ താരത്തെ പറഞ്ഞയച്ചത്.
ഇതോടെ, ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2023ന് ശേഷം അന്താരാഷ്ട്ര ഏകദിനത്തില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് സിറാജിന് സാധിച്ചത്. സ്പിന്നിനും പേസിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. കുല്‍ദീപ് യാദവും അക്സര്‍ പട്ടേലുമടങ്ങുന്ന സ്പിന്‍ തന്ത്രവും അര്‍ഷ്ദീപ് സിങ്ങും സിറാജുമുള്ള പേസ് നിരയുമാണ് ഇന്ത്യയ്ക്ക് ഉള്ളത്.