സിതാന്‍ഷു കൊടക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ച്

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ നടന്ന ബിസിസിഐ അവലോകന യോഗത്തിലായിരുന്നു ഗംഭീറിന്റെ ആവശ്യം. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്

author-image
Prana
New Update
Sitanshu Kotak

Sitanshu Kotak Photograph: (Sitanshu Kotak)

സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ താരമായിരുന്ന സിതാന്‍ഷു 2023-ല്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ നിലവില്‍ ഇന്ത്യ എ ടീം പരിശീലകനായ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ നടന്ന ബിസിസിഐ അവലോകന യോഗത്തിലായിരുന്നു ഗംഭീറിന്റെ ആവശ്യം. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) യില്‍ പരിശീലകനായിരുന്നു സിതാന്‍ഷു.ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായ സിതാന്‍ഷു കൊടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 8061 റണ്‍സ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 3083 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്. മുന്‍ ഐപിഎല്‍ ഫ്രാഞ്ചൈയിയായ ഗുജറാത്ത് ലയണ്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

indian cricket