Rahul Dravid & Smith Dravid
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന,ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനെ ഉള്‍പ്പെടുത്തി. പേസ് ഓള്‍ റൗണ്ടറായ സമിത് നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്റെ മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. അടുത്തമാസം 21 മുതല്‍ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. എന്നാല്‍ കഴിഞ്ഞ മഹാരാജ ട്രോഫിയില്‍ താരം പിന്നിലായിരുന്നെന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാതെ എങ്ങനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയെന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.