0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
banner
Sports

ദ ഹണ്‍ഡ്രഡ് 2026; സ്മൃതി മന്ദാനയെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ്

കഴിഞ്ഞ സീസണുകളില്‍ സതേണ്‍ ബ്രേവിനെ കിരീട വിജയങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സ്മൃതി മന്ദാന. 2021 നും 2024 നും ഇടയില്‍ 29 ഇന്നിംഗ്സുകളില്‍ നിന്ന് 139.09 സ്‌ട്രൈക്ക് റേറ്റില്‍ 676 റണ്‍സ് താരം നേടിയിട്ടുണ്ട്.

author-image
Biju
17 Jan 2026 09:10 IST
New Update
jaints

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രശസ്തമായ ദ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 2026 പതിപ്പില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സിന് വേണ്ടി കളിക്കാന്‍ ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ്, ഇംഗ്ലണ്ട് സ്പിന്നര്‍ സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ക്കൊപ്പമാണ് 29 കാരിയായ സ്മൃതി കരാറില്‍ ഒപ്പുവച്ചത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉടമസ്ഥരായ ആര്‍.പി.എസ്.ജി ഗ്രൂപ്പ് മാഞ്ചസ്റ്റര്‍ ഫ്രാഞ്ചൈസിയില്‍ നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് നിര്‍ണ്ണായക നീക്കം. സതേണ്‍ ബ്രേവിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സ്മൃതി, ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാളായാണ് ടീമിലേക്ക് എത്തുന്നത്.

കഴിഞ്ഞ സീസണുകളില്‍ സതേണ്‍ ബ്രേവിനെ കിരീട വിജയങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സ്മൃതി മന്ദാന. 2021 നും 2024 നും ഇടയില്‍ 29 ഇന്നിംഗ്സുകളില്‍ നിന്ന് 139.09 സ്‌ട്രൈക്ക് റേറ്റില്‍ 676 റണ്‍സ് താരം നേടിയിട്ടുണ്ട്.

മുന്നിര ഓപ്പണറെന്ന നിലയില്‍ സ്മൃതി എത്തുന്നത് ടീമിന് വലിയ കരുത്താകുമെന്ന് മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ടീമിനായി അന്താരാഷ്ട്ര തലത്തിലും ഡബ്ല്യു.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും താരം കാഴ്ച്ചവെക്കുന്ന തകര്‍പ്പന്‍ ഫോമാണ് സ്മൃതിയെ ടീമിലെത്തിച്ചത്.

100 പന്തുകള്‍ വീതമുള്ള ഈ ഹ്രസ്വ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് ആഗോളതലത്തില്‍ ടൂര്‍ണമെന്റിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കും. വരാനിരിക്കുന്ന സീസണില്‍ സ്മൃതിക്കൊപ്പം മറ്റ് പ്രമുഖ ഇന്ത്യന്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി കളിക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!