മുംബൈ : ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന പുതിയ ഏകദിന റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നോട്ട് കയറി. പുതിയ ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് സ്മൃതി എത്തി. മന്ദാന ടി20 റാങ്കിംഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. 738 റേറ്റിംഗ് പോയിന്റുള്ള മന്ദാന, എകദിന ഫോര്‍മാറ്റില്‍ ഇന്ത്യ താരങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സ്മൃതി തന്നെയാണ്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ്.
ഈ വര്‍ഷം ജൂണില്‍ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ മന്ദാന തകര്‍പ്പന്‍ ഫോമിലായിരുന്നു. 117, 136 സ്‌കോറുകളോടെ ആദ്യ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ സ്മൃതി അവസാന മത്സരത്തില്‍ 90 (83) റണ്‍സും നേടി. ഏകദിന റാങ്കിംഗില്‍ ഇംഗ്ലീഷ് താരം സ്‌കിവര്‍ ബ്രണ്ട് ഒന്നാമതും ദക്ഷിണാഫ്രിക്കന്‍ താരം വോള്‍വാര്‍ഡ്റ്റ് രണ്ടാമതും നില്‍ക്കുന്നു.