ബിഗ് ബാഷ് ലീഗില്‍ സമൃതി മന്ദാന കളിക്കും

സ്മൃതിയുടെ ബിഗ് ബാഷിലെ നാലാം ക്ലബാകും ഇത്. മുമ്പ് ബ്രിസ്‌ബെയ്ന്‍ ഹീറ്റ്, ഹോബാര്‍ട്ട് ഹുറികെന്‍സ്, സിഡ്‌നി തണ്ടര്‍ തുടങ്ങിയ ണആആഘ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

author-image
Athira Kalarikkal
New Update
smrithy mandana2

Smrithy Mandana

Listen to this article
0.75x 1x 1.5x
00:00 / 00:00

വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് സീസണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സില്‍ കളിക്കും. സ്മൃതിയുടെ ബിഗ് ബാഷിലെ നാലാം ക്ലബാകും ഇത്. മുമ്പ് ബ്രിസ്‌ബെയ്ന്‍ ഹീറ്റ്, ഹോബാര്‍ട്ട് ഹുറികെന്‍സ്, സിഡ്‌നി തണ്ടര്‍ തുടങ്ങിയ ണആആഘ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

രണ്ട് ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടിയ സ്മൃതി മന്ദാന മുമ്പ് സ്ട്രൈക്കേഴ്സ് കോച്ച് ലൂക്ക് വില്യംസിന് കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ കളിച്ചിട്ടുണ്ട്. അവിടെ ഈ വര്‍ഷമാദ്യം അവര്‍ ഒരുമിച്ച് കിരീടം നേടിയിരുന്നു. ഒക്ടോബര്‍ 27-ന് അഡ്ലെയ്ഡ് ഓവലില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനെതിരെ സ്ട്രൈക്കേഴ്സ് അവരുടെ സീസണ്‍ ആരംഭിക്കും.

 

smrithy mandana