ലേലത്തില്‍ ഞാന്‍ എത്ര രൂപയ്ക്ക് വില്‍ക്കപ്പെടും; ചോദ്യവുമായി പന്ത്

ചിലര്‍ പറയുന്നത് എന്നാല്‍ ഇത് അനാവശ്യ ചോദ്യമാണെന്നും ദയവ് ചെയ്ത് മദ്യപിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കല്ലേ എന്ന ഉപദേശവും പന്തിന് നല്‍കുന്നുണ്ട്.

author-image
Athira Kalarikkal
New Update
rishab panthhhh

Rishab Panth

ന്യൂഡല്‍ഹി : പന്തിന്റെ ഒരു എക്സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മിശ്രിത പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. ഐപിഎല്‍ ലേലത്തിന് പോയാല്‍ താന്‍ വില്‍ക്കപ്പെടുമോ എന്നാണ് അദ്ദേഹം എക്സില്‍ ചോദിച്ചത്. ചോദ്യം ഇങ്ങനെയായിരുന്നു. 'ഐപിഎല്‍ ലേലത്തിന് പോയാല്‍, ഞാന്‍ വില്‍ക്കുമോ ഇല്ലയോ? എത്ര രൂപയ്ക്ക്?' എക്സ് പോസ്റ്റില്‍ പന്ത് ചോദിച്ചു. പലരും പന്തിന് ലഭിക്കാവുന്ന പരമാവധി തുകയെ കുറിച്ച് പറയുന്നുണ്ട്. 

ചിലര്‍ പറയുന്നത് എന്നാല്‍ ഇത് അനാവസ്യ ചോദ്യമാണെന്നും ദയവ് ചെയ്ത് മദ്യപിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കല്ലേ എന്ന ഉപദേശവും പന്തിന് നല്‍കുന്നുണ്ട്.  20 കോടിയിലധികം കിട്ടുമെന്ന് ചിലര്‍ പറയുന്നു. 16.5 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് പൊക്കുമെന്ന് മറ്റുചിലര്‍. എന്നാല്‍ ഇതൊരു അനാവശ്യ പോസ്റ്റാണെന്നും പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ വന്നു. മദ്യപിച്ചിട്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കൂവെന്ന ഉപദേശവും ചിലര്‍ പന്തിന് നല്‍കുന്നുണ്ട്.

ഐപിഎല്‍ താരലേലം ഇത്തവണ സൗദി അറേബ്യയിലായിരിക്കും നടക്കുക. മെഗാ താര ലേലത്തില്‍ ആറ് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതിനായി ആകെ ചെലവഴിക്കാവുന്ന 120 കോടിയില്‍ 75 കോടിയാണ് ഉപയോഗിക്കാനാവുക. ഇന്ത്യന്‍ താരങ്ങളെയോ വിദേശ താരങ്ങളെയോ ഇത്തരത്തില്‍ നിലനിര്‍ത്താനാകും. ഇതില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും ഉണ്ടാകില്ല. 

 

rishab panth Social Media Post ipl