നാലു വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജ; ദക്ഷിണാഫ്രിക്ക കിതയ്ക്കുന്നു

29 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബാവുമയും ഒരു റണ്‍സുമായി കോര്ഡബിന്‍ ബോഷുമാണ് ക്രീസില്‍

author-image
Rajesh T L
New Update
cricket india south africa

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനത്തില്‍ കളി അവസാനിപ്പിക്കുമ്പോള്‍, ഏഴു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. രവീന്ദ്ര ജഡേജ നാലുവിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ തളര്‍ത്തി. 29 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബാവുമയും ഒരു റണ്‍സുമായി കോര്ഡബിന്‍ ബോഷുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് 63 റണ്‍സിന്റെ  ലീഡുണ്ട്.

india cricket india vs south africa